ബാഹുബലിയില്‍ മോഹന്‍ലാലും ! നടനായി കരുതിവച്ചത് ഈ വേഷം, ഒടുവില്‍ മറ്റൊരു നടനിലേക്ക്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 4 ഒക്‌ടോബര്‍ 2023 (09:12 IST)
ബാഹുബലി സിനിമയില്‍ തന്റെ പ്രിയപ്പെട്ട കഥാപാത്രം ആരാണെന്ന് ചോദിച്ചാല്‍ സംവിധായകന്‍ എസ് എസ് രാജമൗലിക്ക് ഉത്തരം ഉണ്ടായിരുന്നു. അത് കട്ടപ്പയായിരുന്നു. രണ്ടാം ഭാഗത്തിനായി സിനിമ പ്രേമികള്‍ കാത്തിരുന്നതും കട്ടപ്പ ബാഹുബലിക്ക് പിന്നില്‍ കുത്തിയത് എന്തിനാണെന്ന സസ്‌പെന്‍സ് അറിയാനായിരുന്നു. എന്നാല്‍ സിനിമയിലെ തന്നെ തന്റെ പ്രിയപ്പെട്ട കഥാപാത്രമായ കട്ടപ്പയെ ചെയ്യാന്‍ സംവിധായകന്റെ മനസ്സില്‍ ആദ്യം ചില നടന്മാരുടെ രൂപം ഉണ്ടായിരുന്നു. മലയാളി താരം മോഹന്‍ലാല്‍ ആയിരുന്നു മനസ്സില്‍ ആദ്യം വന്നത്.
കട്ടപ്പ എന്ന കഥാപാത്രം സത്യരാജിന്റെ കൈകളിലേക്ക് എത്തിയത് അവസാനമായിരുന്നു. സംവിധായകന്റെ ചോയിസുകള്‍ മറ്റായിരുന്നു. ഈ റോളിനു വേണ്ടി മോഹന്‍ലാലിനെ ബാഹുബലി ടീം സമീപിച്ചിരുന്നു. ലാല്‍ തന്റെ പ്രിയപ്പെട്ട നടനാണെന്ന് പലതവണ രാജമൗലി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം മോഹന്‍ലാലിന് നല്‍കാമെന്ന് അദ്ദേഹം ആലോചിച്ചത്. മറ്റ് സിനിമകളുടെ തിരക്കുകള്‍ കാരണം ലാലിന് ബാഹുബലിയിലെത്താന്‍ സാധിച്ചില്ല. ബോളിവുഡ് താരം സഞ്ജയ് ദത്തിനെയും ഈ കഥാപാത്രം ചെയ്യുവാനായി സമീപിച്ചിരുന്നു.
എന്നാല്‍ ആ സമയത്ത് ജയിലിലായിരുന്നു സഞ്ജയ് ദത്ത്. അങ്ങനെയാണ് ഒടുവില്‍ സത്യരാജിലേക്ക് കഥാപാത്രം എത്തിയത്.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :