1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. leo Badass from 6pm today

ജയിലറിനെ മറികടക്കുമോ ലിയോ ? അനിരുദ്ധിന്റെ സംഗീതത്തിലെത്തുന്ന രണ്ടാം ഗാനം

vijay songs leo song badass leo
സംഗീതസംവിധായകനായി ടീമില്‍ അനിരുദ്ധ് രവിചന്ദര്‍ ഉണ്ടെങ്കില്‍ സംവിധായകന് ആശ്വാസമാണ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റാനുള്ള മാജിക് ഹിറ്റ് മേക്കര്‍ അനിരുദ്ധിനുണ്ട്. ജയിലറിനു ശേഷം അദ്ദേഹം സംഗീതം ഒരുക്കുന്ന ലിയോ വലിയ പ്രതീക്ഷയോടെയാണ് സിനിമ ലോകം നോക്കിക്കാണുന്നത്.
സിനിമയിലെ രണ്ടാമത്തെ സിംഗിള്‍ ഇന്ന് വൈകുന്നേരം ആരാധകരുടെ മുന്നിലേക്ക് എത്തും. അതിനു മുന്നോടിയായി പാട്ടിന്റെ ഒരു ?ഗ്ലിംപ്‌സ് പുലര്‍ച്ചെ 12 ന് അണിയറക്കാര്‍ പുറത്തുവിട്ടു. 12 ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടുകഴിഞ്ഞു.
25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോ ഒന്നു കൂടി കാണാം. ടൈറ്റില്‍ വിജയിയുടെ ലിയോ ദാസിനെ അവതരിപ്പിക്കുന്നതാണ് പാട്ട്. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് സിനിമയുടെ ഓഡിയോ ലോഞ്ച് നിര്‍മാതാക്കള്‍ റദ്ദാക്കിയിരുന്നു. അതിനുപകരമായി സിനിമയുടെ ഓരോ അപ്‌ഡേറ്റും വരും ദിവസങ്ങളില്‍ വന്നുകൊണ്ടിരിക്കും.
 
 
 
 
 
 
അടുത്ത ലേഖനം
വന്‍ തുക മുടക്കി 'ഖുഷി' സ്വന്തമാക്കി നെറ്റ്ഫ്‌ലിക്‌സ്, ഞായറാഴ്ച ഒടിടി റിലീസ്