aparna shaji|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (18:23 IST)
തീയേറ്ററുകളിൽ വൻവിജയമായി മുന്നേറുന്ന രഞ്ജിത്ത് ചിത്രമായ ലീലയുടെ വ്യാജൻ പുറത്തായതോടെ അതിനെതിരെ മറുപടിയുമായി ചിത്രത്തിന്റെ പ്രവർത്തകർ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. റിലീസ് ചെയ്ത ഒരാഴ്ച പോലും തികയും മുമ്പ് വ്യാജൻ പുറത്തിറങ്ങുന്നത് ഒരുപക്ഷേ ആദ്യമായിരിക്കും.
ചിത്രം വിജയിക്കുമെന്ന പേടിയിൽ കള്ളും പണവും നൽകി സിനിമയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഡാലോചനയുടെ ഭാഗമാണിതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത്
ഉണ്ണി ആർ ആരോപിച്ചു. അതേസമയം, കടലും ദേശവും കടന്ന് പുത്തൻ മാർഗ്ഗത്തിലൂടെയും എത്തിക്കാൻ ശ്രമിക്കുന്ന ഈ സിനിമയെ തകർക്കാൻ ശ്രമിക്കുന്ന കറുത്ത കൈകൾ ആരുടേതെന്ന് അറിയാമെന്ന് സംവിധായകൻ രഞ്ജിത്ത് വ്യക്തമാക്കി.
പൂര്‍ണ്ണമായും,
ഫേസ് ബുക്ക് പേജുകളില്‍ ദീര്‍ഘ സമയമുള്ള ഭാഗിക ദൃശ്യങ്ങളായുമാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇത് ആരാണ് ചെയ്‌തതെന്നോ എവിടെ നിന്നാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.