ഇടിമുഴക്കം പോലെ ‘കബാലി’ വരുന്നു; രജനികാന്തിന് തുല്യം അദ്ദേഹം മാത്രമെന്ന് രാധിക ആപ്‌തെ

അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഭാഗ്യമാണ്

സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്ത് , രജനീകാന്ത് , സിനിമ , കബാലി , തമിഴ് സിനിമ
മുംബൈ/ചെന്നൈ| jibin| Last Updated: ചൊവ്വ, 26 ഏപ്രില്‍ 2016 (15:48 IST)
സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിനെ പ്രശംസിച്ച് നടി രാധിക ആപ്തെ. രജനീകാന്തിനു തുല്യം അദ്ദേഹം മാത്രമാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഭാഗ്യമാണ്. കബാലിയില്‍ പങ്കാളിയായതില്‍ സന്തോക്കുന്നുണ്ടെന്നും രാധിക പറഞ്ഞു.

അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്ന ഓരോ നിമിഷവും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. ജീവിതത്തിലെ മികച്ച അനുഭവമായിരുന്നു രജനിക്കൊപ്പമുള്ള കബാലിയില്‍ നിന്ന് ലഭിച്ചതെന്നും തന്റെ പുതിയ ചിത്രമായ 'ഫോബിയ' യുടെ ട്രെയിലര്‍ ലോഞ്ചിനു ശേഷം രാധിക വ്യക്തമാക്കി.

പാ രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കബാലിയില്‍ അധോലോക നായകന്റെ വേഷത്തിലാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. രാധികയും ആക്ഷന്‍ വേഷത്തിലാണ് എത്തുന്നത്. വന്‍ താരനിരയുള്ള കബാലിയില്‍ പ്രകാശ്രാജ്, നാസര്‍, കലൈയരശന്‍, ജോണ്‍ വിജയ്, ദിനേശ് രവി, ധന്‍സിക തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

കബാലിയുടെ റിലീസിംഗിനായി സിനിമാ ലോകം കാത്തിരിക്കുകയാണ്. അടുത്തയിട ഇറങ്ങിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം സമ്മാനിക്കാതിരുന്നതിനാല്‍ കബാലിയില്‍ വന്‍ പ്രതീക്ഷയാണ് രജനിക്കുള്ളത്. തന്റെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം കബാലിയില്‍ ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തമിഴ് ലോകത്ത് മറ്റൊരു റെക്കോര്‍ഡാകും ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ജൂണിലാണ് ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :