കൈത്താങ്ങ് നൽകിയവർക്കായി... വിക്രമിന്റെ സമ്മാനം; 'സ്പിരിറ്റ് ഓഫ് ചെന്നൈ' - വീഡിയോ കാണൂ

ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ചെന്നൈയ്ക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കുമായി വിക്രം നൽകുന്ന സമ്മാനം സംഗീത ആൽബം പുറത്തിറങ്ങി. സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന് പേരിട്ടിരിക്കു

aparna shaji| Last Updated: ചൊവ്വ, 26 ഏപ്രില്‍ 2016 (15:49 IST)
ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്ത് ചെന്നൈയ്ക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കുമായി വിക്രം നൽകുന്ന സമ്മാനം സംഗീത ആൽബം പുറത്തിറങ്ങി. സ്പിരിറ്റ് ഓഫ് ചെന്നൈ എന്ന് പേരിട്ടിരിക്കുന്ന ആൽബത്തിന്റെ സന്ദേശം ഹ്യുമാനിറ്റി യൂണിവേഴ്സൽ എന്നാണ്.

വിവിധ ഭാഷകളിൽ നിന്നുമുള്ള സിനിമാതാരങ്ങളെ അണിനിരത്തി നിർമിച്ച സ്പിരിറ്റ് ഓഫ് ചെന്നൈയുടെ നിർമ്മാണവും സംവിധാനവും വിക്രം തന്നെയാണ്. ചിൻമയി ശക്തി ശ്രീ ഗോപാലൻ, ശങ്കർ മഹാദേവൻ, ഹരിഹരൻ, എസ് പി ബാലസുബ്രഹ്മണ്യം എന്നിവരുൾപ്പെടെ ഇരുപതോളം പേർ ആലപിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്
സി ഗിരിനാഥ് ആണ്. ശ്രീധര്‍ മാസ്റ്ററാണ് നൃത്തസംവിധാനം. വിജയ് മില്‍ട്ടന്‍ ഛായാഗ്രാഹണവും നിര്‍വഹിച്ചു.

സൂര്യ, വിക്രം, കാർത്തി, ജീവ, ശിവകാർത്തികേയൻ, ജയം രവി, ബോബിൻ സിംഹ, വിജയ് സേതുപതി, രാം ചരൺ, പ്രഭാസ്, നാനി, പുനിത് രാജ്കുമാർ, അമലാപോൾ, നയൻതാര, നിത്യാമേനോൻ, ചാർമി എന്നിവർ അണിനിരന്നപ്പോൾ ബോളിവുഡിനെ പ്രതിനിധീകരിച്ച് അഭിഷേക് ബച്ചനും, മലയാളത്തെ പ്രതിനിധീകരിച്ച് പൃഥ്വിരാജ്, നിവിൻ പോളി എന്നിവരും അണിനിരന്നു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :