പെണ്ണ് കേസ്, പെണ്ണും പൊറാട്ടും, ഒടിടിയിലെ ഈ ആഴ്ചത്തെ റിലീസുകൾ

OTT releases, Pennucase, Dheeram, Lockdown, Pennum porattum
അഭിറാം മനോഹർ| Last Modified വ്യാഴം, 12 മാര്‍ച്ച് 2026 (19:59 IST)
സിനിമ പ്രേക്ഷകര്‍ക്ക് ഈ ആഴ്ച ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുതിയ ചിത്രങ്ങളും വെബ് സീരീസുകളും എത്തുകയാണ്. വിവിധ ഭാഷകളിലുള്ള ചിത്രങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ്, പ്രൈം വീഡിയോ, ജിയോ ഹോട്ട്സ്റ്റാര്‍ തുടങ്ങി പ്രധാന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ത്രില്ലര്‍, ഡ്രാമ, ആനിമേഷന്‍, കോമഡി തുടങ്ങി വ്യത്യസ്ത ജോണറുകളില്‍ ഉള്ള നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച റിലീസ് കാത്തിരിക്കുന്നത്.

പെണ്ണ് കേസ്

നിഖില വിമല്‍ പ്രധാനവേഷത്തിലെത്തിയ പെണ്ണ് കേസ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ഹക്കീം ഷാജഹാന്‍, അജു വര്‍ഗീസ്, രമേശ് പിഷാരടി,ഇര്‍ഷാദ് അലി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. നാടെങ്ങും വിവാഹത്തട്ടിപ്പ് നടത്തുന്ന യുവതിയായാണ് നിഖില സിനിമയിലുള്ളത്. ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

ധീരം


ഇന്ദ്രജിത്ത് പോലീസ് വേഷത്തിലെത്തിയ ക്രൈം ത്രില്ലര്‍ സണ്‍ നെക്സ്റ്റില്‍ സ്ട്രീമിങ് ആരംഭിച്ചു. അജു വര്‍ഗീസ്, ദിവ്യപിള്ള, നിഷാന്ത് സാഗര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ, ശ്രീജിത്ത് രവി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

മെയ്ഡ് ഇന്‍ കൊറിയ

തമിഴ് നടി പ്രിയങ്ക മോഹന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മെയ്ഡ് ഇന്‍ കൊറിയ'
നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. കൊറിയയിലേക്ക് പോകാനുള്ള സ്വപ്നവുമായി മുന്നോട്ട് പോകുന്ന യുവതിയുടെ ജീവിത യാത്രയാണ് സിനിമയുടെ പ്രമേയം. തമിഴ്, തെലുങ്ക്,ഹിന്ദി,കന്നഡ, മലയാളം ഭാഷകളില്‍ സിനിമ ലഭ്യമാണ്. സ്‌കിഡ് ഗെയിം താരം പാര്‍ക്ക് ഹേ ജിന്നും സിനിമയില്‍ ഭാഗമാണ്.

പെണ്ണും പൊറാട്ടും

നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 13 മുതല്‍ ഒടിടിയിലെത്തും. നെറ്റ്ഫ്‌ലിക്‌സിലാണ് സിനിമ റിലീസ് ചെയ്യുന്നത്. സാമൂഹിക ആക്ഷേപ ഹാസ്യ ചിത്രമായ പെണ്ണും പൊറാട്ടും ഹിന്ദി, തെലുങ്ക്,തമിഴ്,കന്നഡ ഭാഷകളിലും കാണാനാവും.

ലോക്ക്ഡൗണ്‍

അനുപമ പരമേശ്വരന്‍ അഭിനയിച്ച ത്രില്ലര്‍-ഡ്രാമയായ 'ലോക്ക്ഡൗണ്‍'ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിച്ചു. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ വിവാഹിതയല്ലാത്ത ഗര്‍ഭിണിയായ യുവതി നേരിടുന്ന സാമൂഹിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ കഥ.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമ ലഭ്യ്യമാണ്.

സൂട്ടോപ്പിയ 2

ലോകമെമ്പാടും ശ്രദ്ധ നേടിയ ആനിമേഷന്‍ ചിത്രമായ 'സൂട്ടോപ്പിയ 2' ഇന്ത്യയില്‍ മാര്‍ച്ച് 13 മുതല്‍ ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ ചിത്രം ലഭ്യമാകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :