ഡ്യൂഡും ബൈസണും വിനീത് ശ്രീനിവാസന്റെ കരവും, പുത്തന്‍ ഒടിടി റിലീസുകള്‍

OTT Releases, November releases, OTT Updates, Bison OTT,ഒടിടി റിലീസ്, നവംബർ റിലീസ്, ഒടിടി അപ്ഡേറ്റ്, ബൈസൺ റിലീസ്
അഭിറാം മനോഹർ| Last Modified ബുധന്‍, 5 നവം‌ബര്‍ 2025 (16:42 IST)
എല്ലാ ആഴ്ചയും സിനിമകളെ പോലെ തന്നെ ഒടിടി റിലീസുകള്‍ക്കായും ആരാധകര്‍ കാത്തിരിക്കുന്നത് ഇപ്പോള്‍ പതിവാണ്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ എന്നിവയ്ക്ക് പുറമെ ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, മനോരമ മാക്‌സ്, സൈന പ്ലസ് തുടങ്ങി ഒട്ടനേകം ഒടിടി പ്ലാറ്റ്‌ഫോമുകളെത്തിയതോടെ ആഴ്ചതോറും ഒട്ടേറെ സിനിമകളും സീരീസുകളുമാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ഈ ആഴ്ചയിലെ റിലീസുകള്‍

കരം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നോബിള്‍ ബാബു തോമസ് നായകനായെത്തിയ ത്രില്ലര്‍ സിനിമ നവംബര്‍ 7 മുതല്‍ മനോരമ മാക്‌സിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് സിനിമയിലെ നായികമാര്‍. ഇവാന്‍ വുകോമനോവിച്ചും ഒരു പ്രധാനവേഷത്തിലെത്തുന്നു.

ഫാമിലി മാന്‍ സീസണ്‍ 3


2019ല്‍ ആരംഭിച്ച ഫാമിലിമാന്‍ സീരീസിന്റെ മൂന്നാം സീസണ്‍ നവംബര്‍ 21 മുതല്‍ ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും.

ഡ്യൂഡ്

പ്രദീപ് രംഗനാഥനും മമിത ബൈജുവും ഒരുമിച്ച ഡ്യൂഡ് തമിഴകത്തെ ഹിറ്റ് സിനിമകളില്‍ ഒന്നാണ്. ഈ മാസം 14 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

ബൈസണ്‍


മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായെത്തിയ ബൈസണ്‍ പ്രേക്ഷകപ്രീതിക്കൊപ്പം നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. അനുപമ പരമേശ്വരന്‍, രജീഷ വിജയന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തിയത്. സ്‌പോര്‍ട്‌സ് ഡ്രാമയായ സിനിമ നവംബര്‍ 20 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാവും.

ബാഡ് ഗേള്‍


വര്‍ഷ ഭരത് രചനയും സംവിധാനവും നിര്‍വഹിച്ച് അഞ്ജലി ശിവരാമന്‍ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ബാഡ് ഗേള്‍. ജിയോ ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 4 മുതല്‍ സിനിമ സ്ട്രീമിങ് ആരംഭിച്ചു.

ഡല്‍ഹി ക്രൈംസ് സീസണ്‍ 3


ഷെഫാലി ഷാ, ഹുമ ഖുറേഷി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഡല്‍ഹി ക്രൈംസിന്റെ മൂന്നാം സീസണ്‍ നവംബര്‍ 13 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :