കര്‍ണനുവേണ്ടി ഡബ്ബ് ചെയ്യാതിരുന്നതു എന്തുകൊണ്ട്? മനസുതുറന്ന് ലാല്‍

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 16 മെയ് 2021 (20:35 IST)

തമിഴ് ചിത്രം കര്‍ണനുവേണ്ടി ഡബ്ബ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് നടനും സംവിധായകനുമായ ലാല്‍. യമ രാജ എന്ന കഥാപാത്രത്തെയാണ് ലാല്‍ കര്‍ണനില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, കഥാപാത്രത്തിനുവേണ്ടി തമിഴില്‍ ഡബ്ബ് ചെയ്തത് ലാല്‍ അല്ല. ഇതേകുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്തുകൊണ്ട് ലാല്‍ കഥാപാത്രത്തിനു ശബ്ദം നല്‍കിയില്ലെന്ന് പലരും ചോദിച്ചു. ഒടുവില്‍ ലാല്‍ തന്നെ വിശദീകരണം നല്‍കിയിരിക്കുകയാണ്.

തിരുനെല്‍വേലിയിലാണ് കര്‍ണന്‍ ഷൂട്ടിങ് നടന്നത്. ചെന്നൈയില്‍ തമിഴ് സംസാരിക്കുന്നതുപോലെയല്ല തിരുനെല്‍വേലിയില്‍ സംസാരിക്കുന്നത്. രണ്ടും വ്യത്യസ്തമാണ്. ഉദാഹരണത്തിനു തൃശൂര്‍ ഭാഷ സംസാരിക്കാന്‍ പറയുമ്പോള്‍ നമുക്ക് അത് അനുകരിക്കാം, എന്നാല്‍ യഥാര്‍ഥത്തില്‍ തൃശൂര്‍ക്കാര്‍ സംസാരിക്കുന്നതുപോലെ ആകില്ല. ഭാഷയ്ക്കും സംസ്‌കാരത്തിനും വലിയ പ്രാധാന്യമുള്ള സിനിമയാണ് കര്‍ണന്‍. സിനിമയുടെ കാസ്റ്റിലെ ഭൂരിഭാഗം പേരും പ്രാദേശിക അഭിനേതാക്കളായിരുന്നു. നൂറ് ശതമാനം പ്രകടനം ഈ സിനിമയ്ക്കായി നല്‍കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ ആഗ്രഹത്തിനു അനുസരിച്ചാണ് തിരുനെല്‍വേലിക്കാരനായ ഒരാളെ കൊണ്ട് കഥാപാത്രത്തിനായി ശബ്ദം നല്‍കിയതെന്നും ലാല്‍ വിശദീകരിച്ചു.

കലൈപുലി എസ്. നിര്‍മിച്ച കര്‍ണന്‍ മാരി സെല്‍വരാജാണ് സംവിധാനം ചെയ്തത്. സിനിമ വലിയ രീതിയില്‍ ശ്രദ്ധ നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :