കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ജൂലൈ 2022 (14:27 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞെങ്കിലും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തീരുന്നില്ല. ഇപ്പോഴത്തെ ബിഗ് ബോസ് താരം
ലക്ഷ്മി പ്രിയ മനസ് തുറക്കുകയാണ്.
ലക്ഷ്മി പ്രിയയുടെ വാക്കുകള്‍
ഒരിക്കല്‍ നായ്ക്കളുടെ ഓട്ട മത്സരം നടക്കുന്ന വേദിയില്‍ വെറുതേ രസത്തിന് ഒരു ചീറ്റ പുലിയെക്കൂടി ഉള്‍പ്പെടുത്തി....
എന്നാല്‍ ഓട്ടം തുടങ്ങിയപ്പോള്‍ ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കള്‍ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും മത്സരിക്കുന്നതും നിശബ്ദമായി നോക്കി ഇരന്നു...
മത്സരം അവസാനിച്ചു.
അതില്‍ ഒരു നായ വിജയിച്ചു.
വിജയിച്ച നായ ചീറ്റയോട് തമാശ രൂപേണെ ചോദിച്ചു,...
നീ എന്താണ് മത്സരത്തില്‍ പങ്കെടുക്കാഞ്ഞത്..
ചീറ്റ പറഞ്ഞു...
നിങ്ങളോടൊപ്പം ഓടിയാല്‍ ഞാന്‍ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങള്‍ക്കും കാണുന്നവര്‍ക്കും ഇത് നടത്തുന്നവര്‍ക്കും അറിയാം...
അത് എനിക്ക് പ്രകൃതി നല്‍കിയ കഴിവാണ്...
എന്നിട്ടും ഞാന്‍ നിങ്ങളോടൊപ്പം പങ്കെടുത്താല്‍ അത് സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് പോലെയാകും, അത് അപമാനകരമാണ്....
എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല....
നമ്മുടെ കഴിവുകള്‍ പ്രകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക....
അല്ലെങ്കില്‍ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്.....
ചിലര്‍ ബോധപൂര്‍വ്വം നമ്മളെ കുറ്റപ്പെടുത്താനും...താഴ്ത്തിക്കെട്ടാനും ശ്രമിക്കും...അവരെയൊക്കെ ആ രീതിയില്‍ തന്നെ കണ്ട് തഴഞ്ഞേക്കുക...
അവരേക്കള്‍ നമ്മള്‍ വലുതാകുമോ,നമ്മളെ മറ്റുള്ളവര്‍ കൂടുതലായി ശ്രദ്ധിക്കപ്പെടുമോ എന്ന ഭയം മൂലമാണ് ഈ പ്രഹസനം എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കുക...
നമ്മളേയും, നമ്മുടെ കഴിവുകളെയും തിരിച്ചറിയേണ്ടവര്‍ അറിയുന്നുണ്ട്,വിലയിരുത്തുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുക...
ആ ബോദ്ധ്യത്തില്‍ നമ്മുടെ പ്രവര്‍ത്തന മേഖലകളില്‍ നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്തങ്ങളില്‍ കൂടുതല്‍ കൂടുതല്‍ മികവ് പുലര്‍ത്തുക ......