കെ ആര്‍ അനൂപ്|
Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (11:56 IST)
ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ നിന്ന് വീണ്ടും ബിഗ് ബജറ്റ് ചിത്രങ്ങളും തിയേറ്ററുകളിലേക്ക്. ആ കൂട്ടത്തില്‍ ആദ്യം റിലീസിനൊരുങ്ങുന്നത് ദുല്‍ഖറിന്റെ കുറുപ്പാണ്. 35 കോടി ബജറ്റിലാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ സിനിമ. കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളായി ആറ് മാസം കൊണ്ടാണ് കുറുപ്പ് ചിത്രീകരണം പൂര്‍ത്തിയായത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലായാണ് റിലീസ്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിനിമയ്ക്കുവേണ്ടി അടിപൊളി മേക്കോവറിലാണ് നടന്‍ എത്തുന്നത്.ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്നു. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, ശോഭിത ധൂലിപാല,സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ജിതിന്‍ കെ ജോസ് ആണ് കുറുപ്പ് എന്ന സിനിമയുടെ കഥ എഴുതിയിരിക്കുന്നത്. കെ എസ് അരവിന്ദ്, ഡാനിയല്‍ സയൂജ് നായര്‍ എന്നിവര്‍ സംയുക്തമായാണ് തിരക്കഥ രചിച്ചിരിക്കുന്നത്.