ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം, 'കുറുപ്പ്' നവംബറില്‍ റിലീസ്

കെ ആര്‍ അനൂപ്| Last Updated: ബുധന്‍, 20 ഒക്‌ടോബര്‍ 2021 (14:52 IST)

ദുല്‍ഖറിന്റെ വരാനിരിക്കുന്ന സിനിമയായ 'കുറുപ്പ്' റിലീസിന് കുറിച്ചാണ് എങ്ങും ചര്‍ച്ച. ചിത്രം നവംബറില്‍ തിയറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.35 കോടി മുതല്‍മുടക്കി105 ദിവസങ്ങളോളം എടുത്താണ് സിനിമ ചിത്രീകരിച്ചത്.
സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായി മാറി. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി 6 മാസം കൊണ്ടാണ് ചിത്രം ടീം പൂര്‍ത്തിയാക്കിയത്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് കുറുപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :