അഭിറാം മനോഹർ|
Last Modified ബുധന്‍, 3 നവംബര്‍ 2021 (16:32 IST)
ഹോളിവുഡ് താരം ക്രിസ്റ്റിൻ സ്റ്റുവർട്ടും കാമുകി ഡിലൻ മേയറും വിവാഹിതരാകുന്നു. രണ്ട് വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം ക്രിസ്റ്റിൻ സ്റ്റുവർട്ട് തന്നെയാണ് പുറത്ത് വിട്ടത്.
"അങ്ങനെ അത് സംഭവിക്കാന്‍ പോകുന്നു. ഞങ്ങള്‍ വിവാഹിതരാകുന്നു. അവള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതവള്‍ മനോഹരമായി ചെയ്തു" ക്രിസ്റ്റീൻ പറഞ്ഞു. ദ സേഫ്റ്റി ഓഫ് ഒബ്ജക്റ്റ്‌സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ക്രിസ്റ്റീൻ ട്വൈലൈറ്റിലെ ബെല്ല എന്ന കഥാപാത്രത്തിലൂടെയാണ് ലോകമൊട്ടാകെ പ്രശസ്തി നേടിയത്. അഭിനേത്രിയും എഴുത്തുകാരിയുമാണ് ഡിലന്‍ മേയര്‍.