സിനിമ കാണാൻ ഒരു ഡോസ് വാക്‌സിൻ മതി, വിവാഹത്തിന് 200 പേരാകാം: കൊവിഡ് ഇളവുകൾ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ബുധന്‍, 3 നവം‌ബര്‍ 2021 (14:16 IST)
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. വിവാഹത്തിനും മരണത്തിനും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ സർക്കാർ ഇളവുകൾ നൽകി. പുതിയ നിർദേശമനുസരിച്ച് വിവാഹത്തിന് 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം.

അടച്ചിട്ട ഹാളുകളിൽ 100 പേർ‌ക്കും തുറന്ന സ്ഥലങ്ങളിൽ 200 പേർക്കും പങ്കെടുക്കാമെന്നാണ് തീരുമാനം. സ്കൂളുകളിൽ കുട്ടികൾക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ നൽകണമെന്ന് നിർദേശമുണ്ട്.

അതേസമയം സിനിമാ തിയേറ്ററുകളിൽ പ്രവേശിക്കുന്നതിന് ഇളാവുകൾ നൽകി. ഇനി മുതൽ ഒരുഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കും സിനിമ തിയേറ്ററിൽ പ്രവേശിക്കാം. നേരത്തെ 2 ഡോസ് വാക്‌സിൻ എടുത്തവരെ മാത്രമാണ് തിയേറ്ററിൽ പ്രവേശിപ്പിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :