ത്രില്ലടിപ്പിച്ച് കൂമന്‍, മികച്ച പ്രകടനവുമായി ആസിഫ്, ടീസര്‍

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 21 ഒക്‌ടോബര്‍ 2022 (16:28 IST)
ജീത്തു ജോസഫ്-ആസിഫ് അലി ടീമിന്റെ കൂമന്‍ റിലീസിന് ഒരുങ്ങുന്നു. സിനിമയെക്കുറിച്ച് ഒരു ആദ്യ സൂചന എന്നോണം ടീസര്‍ പുറത്തിറങ്ങി.
സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍ നേരത്തെ അറിയിച്ചിരുന്നു.
ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.

ഫെബ്രുവരി അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിച്ച സിനിമ വൈകാതെതന്നെ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :