ദുല്‍ഖര്‍ തന്നെ കിംഗ്,ശക്തമായ ഡീഗ്രേഡിങ്ങുകളെ മറികടന്ന് 'കൊത്ത' നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 2 സെപ്‌റ്റംബര്‍ 2023 (10:17 IST)
കിംഗ് ഓഫ് കൊത്ത പ്രദര്‍ശനം തുടരുകയാണ്. ആദ്യവാരത്തില്‍ ദുല്‍ഖര്‍ ചിത്രത്തിന് 36 കോടിയിലധികം രൂപയുടെ കളക്ഷന്‍ നേടാനായി. രണ്ടാം വാരത്തിലും 200ലധികം തിയേറ്ററുകളില്‍ പ്രദര്‍ശനമുണ്ട്. സിനിമയ്‌ക്കെതിരെ നടക്കുന്ന ശക്തമായ ഡീഗ്രേഡിങ്ങുകളേയും വ്യാജ പതിപ്പുകളെയും മറികടന്നാണ് ഈ നേട്ടം. റിലീസ് ചെയ്ത് എട്ടാമത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
കിംഗ് ഓഫ് കൊത്ത എട്ടാമത്തെ ദിന പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 1.04 കോടി കളക്ഷന്‍ നേടി എന്നാണ് വിവരം.

ആദ്യ ആഴ്ച അവസാനിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് പതിനാലര കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.റെസ്റ്റ് ഓഫ് ഇന്ത്യ വരുമാനം ഏഴ് കോടിയ്ക്ക് മുകളില്‍ വരും. ഓവര്‍സീസ് തിയേറ്ററുകളില്‍ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് നേടിയിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :