മുഖം മറച്ച് ആദ്യ ഷോയ്ക്ക് കയറി, ആരാധകരുടെ ആവേശം നേരില്‍ കണ്ടു,കൊത്ത കാണാനെത്തിയ നടിയെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 26 ഓഗസ്റ്റ് 2023 (15:19 IST)
ദുല്‍ഖറിന്റെ കൊത്ത റിലീസായപ്പോള്‍ ആദ്യം തന്നെ കാണണമെന്ന ആഗ്രഹം ഉള്ളില്‍ വന്നു. മറ്റൊന്നും ചിന്തിച്ചില്ല മുഖം മറച്ച് നേരെ തിയറ്ററിലേക്ക്. അതും കൊത്തയുടെ ആദ്യ ഷോയ്ക്ക് തന്നെ.

ദുല്‍ഖറിന്റെ ആരാധിക മാത്രമല്ല സിനിമയില്‍ അഭിനയിച്ച നടി കൂടിയാണ് കൊത്ത കാണാന്‍ എത്തിയത്. നടന്റെ അനുജത്തിയുടെ വേഷത്തിലാണ് അനിഖ സുരേന്ദ്രന്‍ അഭിനയിച്ചത്. ചെറിയൊരു വേഷമായിരുന്നു.അനിഖയുടെ കുട്ടിക്കാലം ചെയ്തത് നടി മുക്തയുടെ മകള്‍ കണ്മണി കിയാരയാണ്.
ദുല്‍ഖറിന്റെ ആരാധകരുടെ ആവേശം നേരില്‍ കാണാനായി സന്തോഷവും അനിഖ പങ്കുവെച്ചു.ഇതുവരെ ഉണ്ടായതില്‍ ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് കൂടി സമ്മാനിച്ച ചിത്രമാണിത് എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ എഴുതിയത്. ചിത്രത്തില്‍ അഭിനയിക്കാന്‍ ആയതില്‍ സന്തോഷം ഉണ്ടെന്നും നടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :