1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kill hollywood remake rights acquired by johnwick makers

കരണ്‍ ജോഹറിന്റെ 'കില്‍' കണ്ട് അമ്പരന്ന് ജോണ്‍ വിക്ക് നിര്‍മാതാക്കള്‍, സിനിമയുടെ ഹോളിവുഡ് അവകാശം സ്വന്തമാക്കി

Kill Movie, Karan Johar
Kill Movie, Karan Johar
കരണ്‍ ജോഹര്‍ സിനിമയായ കില്‍ ജൂലൈ അഞ്ചിന് റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ ഹോളിവുഡ് അവകാശം സ്വന്തമാക്കി ജോണ്‍ വിക് നിര്‍മാതാക്കള്‍. ആക്ഷന്‍ സിനിമയായി ഒരുങ്ങുന്ന കില്ലിന്റെ ഹോളിവുഡ് റീമേയ്ക്ക് അവകാശമാണ് 87 ഇലവന്‍ എന്റര്‍ടൈന്മെന്റ് കമ്പനി സ്വന്തമാക്കിയത്.  സമീപകാലത്ത് കണ്ട ഏറ്റവും മികച്ച ആക്ഷന്‍ സിനിമയായാണ് കില്ലിനെ ഹോളിവുഡ് നിര്‍മാതാക്കള്‍ വിലയിരുത്തിയത്.
 
അതേസമയം സിനിമ തയ്യാറാക്കുമ്പോള്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി കില്ലിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ലക്ഷ്യ നായകനാകുന്ന സിനിമയില്‍ താനിയ മണിക്ടലയാണ് നായികയാവുന്നത്. ഒരുപാട് കാലതാമസത്തിന് ശേഷമാണ് സിനിമ ജൂലൈ അഞ്ചിന് റിലീസ് ചെയ്യുന്നത്.
 
അടുത്ത ലേഖനം
27 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി അമ്മ ജനറൽ ബോഡിയിൽ, എന്നാൽ എത്ര പേർക്കറിയാം ആ സംഘടന ഉണ്ടാക്കിയത് തന്നെ സുരേഷ് ഗോപിയാണെന്ന്