രേണുക വേണു|
Last Updated:
തിങ്കള്‍, 3 നവംബര്‍ 2025 (16:06 IST)
Kerala
State Awards 2024 Live Updates: 2024 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പ്രഖ്യാപിച്ചു. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് നടന്ന ചടങ്ങിൽ. സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. നടന്‍ പ്രകാശ് രാജ് ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്.
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറിയുടെ പരിഗണനയിലേക്ക് എത്തിയത്. മികച്ച സിനിമകളുടെ കാറ്റഗറിയില്‍ ഭ്രമയുഗം, കിഷ്‌കിന്ധാകാണ്ഡം, ഫെമിനിച്ചി ഫാത്തിമ, മലൈക്കോട്ടൈ വാലിബന്‍, പ്രഭയായ് നിനച്ചതെല്ലാം എന്നീ സിനിമകളാണ് മത്സരിച്ചത്.
മികച്ച നടനുള്ള വാശിയേറിയ പോരാട്ടത്തിൽ ലെവല്‍ ക്രോസ്, കിഷ്‌കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലെ ആസിഫ് അലിയുടെ പ്രകടനങ്ങളെ പിന്തള്ളി ഭ്രമയുഗത്തിലൂടെ മമ്മൂട്ടിയാണ് മികച്ച നടനായി തിരെഞ്ഞെടുക്കപ്പെട്ടത്. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസയാണ്.
മികച്ച നടൻ: മമ്മൂട്ടി(ഭ്രമയുഗം)
മികച്ച നടി: ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ:
മികച്ച സ്വഭാവനടൻ: സിദ്ധാർഥ് ഭരതൻ, സൗബിൻ ഷാഹിർ
മികച്ച എഡിറ്റര്‍: സൂരജ് എ എസ്( കിഷ്‌കിന്ധാകാണ്ഡം)
മികച്ച കലാസംവിധായകന്‍: അജയന്‍ ചാലിശ്ശേരി( മഞ്ഞുമ്മല്‍ ബോയ്‌സ്)
മികച്ച തിരക്കഥാകൃത്ത്: ചിദംബരം
മികച്ച ഗാനരചയിതാവ്: വേടന്‍
മികച്ച സ്വഭാവ നടി: ലിജോമോള്‍
മികച്ച സംവിധായകന്‍: ചിദംബരം(മഞ്ഞുമ്മല്‍ ബോയ്‌സ്)
ജൂറി പ്രത്യേക പരാമര്‍ശം: പാരഡൈസ്
സ്ത്രീ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗം: പായല്‍ കപാഡിയ, പ്രഭയായ് നിനച്ചതെല്ലാം
വിശ്വല്‍ എഫ്കറ്റ്‌സ്: അജയന്റെ രണ്ടാം മോഷണം
മികച്ച നവാഗത സംവിധായകന്‍: ഫാസില്‍ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ)
ജനപ്രിയ സിനിമ: പ്രേമലു
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്: സയനോര( ബറോസ്)
മേക്കപ്പ് ആര്‍ട്ടിസ്റ്റ്: റോണക്‌സ് സേവ്യര്‍(ഭ്രമയുഗം)
മികച്ച ഗായകന്‍: ഹരിശങ്കര്‍( കിളിയെ, അജയന്റെ രണ്ടാം മോഷണം)
മികച്ച പശ്ചാത്തലസംഗീതം: ക്രിസ്റ്റോ സേവ്യര്‍(ഭ്രമയുഗം)
മികച്ച സംഗീത സംവിധായകന്‍: സുഷിന്‍ ശ്യാം( ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്)