1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty State Awards Best Actor

State Awards 2024: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ; അന്തിമ പട്ടികയില്‍ ആരെല്ലാം

മമ്മൂട്ടി ഇത്തവണയും മികച്ച നടനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടാകും

Mammootty State Awards Best Actor
State Awards 2024: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2024 നാളെ പ്രഖ്യാപിക്കും. രാവിലെ 11 നാണ് പുരസ്‌കാര പ്രഖ്യാപനം. പതിവുപോലെ ഇത്തവണയും മികച്ച സിനിമ, മികച്ച നടന്‍, മികച്ച നടി കാറ്റഗറികളില്‍ ശക്തമായ പോരാട്ടം നടക്കുമെന്നാണ് പ്രാഥമിക വിവരങ്ങള്‍. പ്രകാശ് രാജാണ് ഇത്തവണ ജൂറി ചെയര്‍മാന്‍. 
 
മമ്മൂട്ടി ഇത്തവണയും മികച്ച നടനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടാകും. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം' ആണ് മമ്മൂട്ടിയെ മികച്ച നടനുള്ള പോരാട്ടത്തിലേക്ക് എത്തിക്കുക. ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ കഥാപാത്രവും മമ്മൂട്ടിയുടെ പ്രകടനവും പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. 2022 ലെ മികച്ച നടനുള്ള അവാര്‍ഡ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. 2023 ല്‍ പൃഥ്വിരാജിനു ആടുജീവിതത്തിലെ അഭിനയത്തിനു പുരസ്‌കാരം ലഭിച്ചപ്പോഴും കാതലിലെ അഭിനയത്തിലൂടെ മമ്മൂട്ടി അവസാന റൗണ്ടില്‍ ഉണ്ടായിരുന്നു. 
 
അതേസമയം മമ്മൂട്ടിക്കു വെല്ലുവിളി ഉയര്‍ത്തി ആസിഫ് അലിയും വിജയരാഘവനും ഉണ്ടാകുമെന്നാണ് വിവരം. തലവന്‍, കിഷ്‌കിന്ധാ കാണ്ഡം, ലെവല്‍ ക്രോസ് എന്നീ ചിത്രങ്ങളാണ് ആസിഫ് അലിയുടെ സാധ്യതകള്‍ ശക്തമാക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ വിജയരാഘവനും ഇത്തവണ മികച്ച നടനാകാന്‍ പോരാട്ടത്തിലുണ്ടാകും.
About Writer
രേണുക വേണു
അടുത്ത ലേഖനം
Vismaya Mohanlal: ഒരു സിനിമയിൽ അഭിനയിക്കണം എന്ന് അവൾ പറഞ്ഞു, അതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്: മോഹൻലാൽ