കീര്‍ത്തി സുരേഷ് തോക്കുമായി, വേറിട്ട കഥാപാത്രം, 'സാനി കായിധം' ഉടനെത്തും

കെ ആര്‍ അനൂപ്| Last Modified ശനി, 12 മാര്‍ച്ച് 2022 (16:43 IST)

കീര്‍ത്തി സുരേഷ് ഇതുവരെ ചെയ്യാത്ത വേറിട്ട കഥാപാത്രത്തെയാണ് 'സാനി കായിധം' എന്ന തമിഴ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ടീം ഡബ്ബിംഗ് ജോലികളും വളരെ വേഗത്തില്‍ തീര്‍ത്തു. ചിത്രം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സൂചന നല്‍കി കീര്‍ത്തി സുരേഷ്.

കൈയ്യില്‍ തോക്കുമായി നില്‍ക്കുന്ന കീര്‍ത്തിയുടെ പുതിയ ചിത്രം പുറത്തു വന്നു.'സാനി കായിധം' ലോഡിംഗ് എന്നാണ് നടി കുറിച്ചത്.സംവിധായകന്‍ സെല്‍വരാഘവന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് കീര്‍ത്തി സിനിമയില്‍ ഉണ്ടാക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :