'മാമന്നന്‍' ല്‍ ഫഹദ് വില്ലനോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 മാര്‍ച്ച് 2022 (16:27 IST)

പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മൂന്നാമതും സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് മാരി സെല്‍വരാജ്. മാമന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും എത്തുന്നുണ്ട്.ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. വടിവേലുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തില്‍ ഫഹദ് വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു.

ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്മാനാണ്. ചിത്രസംയോജനം ശെല്‍വ ആര്‍കെ നിര്‍വഹിക്കുന്നു. ആക്ഷന്‍ കൊറിയോഗ്രാഫര്‍ ദിലീപ് സുബ്ബരായനും ഡാന്‍സ് കൊറിയോഗ്രഫി സാന്‍ഡി മാസ്റ്ററുമാണ്.

തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :