'കേദാര്‍ക്കുട്ടന് പിറന്നാള്‍'; സ്‌നേഹ ശ്രീകുമാറിന്റെ സന്തോഷം, ആശംസ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മെയ് 2024 (16:08 IST)
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. പ്രണയിച്ച് വിവാഹിതരായ താര ദമ്പതിമാര്‍ ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരുവരുടെയും ജീവിതത്തിലെ വലിയ സന്തോഷമാണ് മകന്‍. കേദാര്‍ എന്ന് പേരിട്ടിരിക്കുന്ന മകന്റെ കൂടെയുള്ള ഓരോ നിമിഷവും ആഘോഷിക്കുകയാണ് താരങ്ങള്‍. ഇപ്പോഴിതാ മകന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സ്‌നേഹ ശ്രീകുമാര്‍.
' കേദാര്‍ക്കുട്ടന് പിറന്നാള്‍. എന്നും സന്തോഷമായി ഇരിക്കാന്‍ ഭാഗ്യം ഉണ്ടാവട്ടെ',-സ്‌നേഹ ശ്രീകുമാര്‍ മകന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എഴുതി.
കേദാര്‍ വന്നതിന് ശേഷം തങ്ങളുടെ ജീവിതം ആകെ മാറിയെന്ന് സ്‌നേഹ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞ് ജനിച്ച 37 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാനായി സ്‌നേഹ പോയി തുടങ്ങി. മകന്‍ കേദാറിനെ തേടിയും അവസരം വന്നു. ക്യാമറയ്ക്ക് മുന്നില്‍ മകനെ കൊണ്ടുവരാനും അവന്റെ കൂടെ അഭിനയിക്കാനുമായ സന്തോഷം സ്‌നേഹക്ക് എത്ര പറഞ്ഞാലും മതിയാവില്ല

കുഞ്ഞ് നടനോ പാട്ടുകാരനോ ആകണോ എന്ന ചോദ്യവും ഇരുവര്‍ക്കും മുന്നില്‍ എത്തിയിട്ടുണ്ട്. അപ്പോള്‍ സ്‌നേഹയും ശ്രീകുമാറും ഒരേ സ്വരത്തില്‍ പറഞ്ഞത് അവന്റെ ഇഷ്ടം എന്തോ അത് അനുസരിച്ച് വിടാനാണ് ഞങ്ങള്‍ക്ക് ഇഷ്ടമെന്നാണ് താരങ്ങള്‍ പറയുന്നത്.ചെണ്ടകൊട്ടുമ്പഴും പാട്ടുപാടുമ്പോഴുമെല്ലാം അവന്‍ ശ്രദ്ധിക്കാറുണ്ടെന്നും താര ദമ്പതിമാര്‍ പറഞ്ഞു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :