'എന്നെ സിനിമാക്കാരന്‍ ആക്കിയത് നിങ്ങളാണ്'; മോഹന്‍ലാലിന് പിറന്നാളാശംസകളുമായി സംവിധായകന്‍ സാജിദ് യാഹിയ

Sajid Yahiya Mohanlal
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 മെയ് 2024 (11:20 IST)
Sajid Yahiya Mohanlal
മോഹന്‍ലാല്‍ ഇന്ന് 64-ാം ജന്മദിനം ആഘോഷിക്കുകയാണ്. സുഹൃത്തുക്കളും ആരാധകരും സഹപ്രവര്‍ത്തകരും നടന് നേരത്തെ തന്നെ ആശംസകള്‍ നേര്‍ന്നു. ഇപ്പോഴിതാ സിനിമാ മേഖലയിലുള്ള നടന്റെ വലിയ ആരാധകന്‍ ആശംസയുമായി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല സംവിധായകനും നടനുമായ സാജിദ് യാഹിയ ആണ് ആ ഫാന്‍ ബോയ്. തന്നെ സിനിമാക്കാരന്‍ ആക്കിയതില്‍ മോഹന്‍ലാലിനും പങ്കുണ്ടെന്നാണ് സാജിദ് പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ അത്രത്തോളം സാജിദിനെ സ്വാധീനിച്ചു. ഒടുവില്‍ സിനിമ നടനും സംവിധായകനും വരെയായി സാജിദ് മാറുകയും ചെയ്തു.

'എന്റെ ലോകം ലോകോത്തരമാക്കിയത് നിങ്ങളെ സ്‌ക്രീനില്‍ കണ്ട കാഴ്ചകളുടെ തുടര്‍കഥകളാണ് ആ കഥകള്‍ തന്നെയാണ് ഇന്നലെയും ഇന്നും നാളെ അങ്ങോട്ടും ഉള്ള എന്റെ സിനിമ സ്വപ്നങ്ങള്‍.

ആ സ്വപ്നങ്ങളുടെ എല്ലാം ചെങ്കോലും കിരീടവും വെച്ച രാജാവിന്റെ മകന് ഒരായിരം ജന്മദിനാംശങ്ങള്‍.',-സാജിദ് യാഹിയ കുറിച്ചു.

ഉണ്ണി, കൃഷ്ണന്‍ എന്നീ രണ്ട് ആണ്‍കുട്ടികളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തെയും കഥപറയുന്ന പല്ലൊട്ടി 90's കിഡ്സ് എന്ന ചിത്രത്തിലാണ് സാജിദ് യാഹിയ ഒടുവില്‍ പ്രവര്‍ത്തിച്ചത്. ശേഷം വിജയ് ബാബു നിര്‍മ്മിക്കുന്ന 'പ്രൊഡക്ഷന്‍ നമ്പര്‍-20' തിരക്കഥ എഴുതി സംവിധാനവും ചെയ്തു.സ്വന്തം വാസസ്ഥലത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കേണ്ടി വന്ന കാട്ടാനയുടെ കഥയുമായി സംവിധായകന്‍ സാജിദ് യാഹിയ എത്തുകയാണ്.
അരികൊമ്പന്‍ സിനിമയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇപ്പോള്‍ പുറത്ത് വരുന്നില്ല.










അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :