നെറ്റ്ഫ്‌ലിക്സും സീഫൈവും സമീപിച്ചു, സുരേഷ് ഗോപിയുടെ കാവല്‍ തീയറ്ററുകളില്‍ തന്നെയെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ജൂണ്‍ 2021 (09:51 IST)

സിനിമ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് കാവല്‍.ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തന്നെ സമീപിച്ചിരുന്നുവെങ്കിലും കാവല്‍ തീയറ്ററുകളില്‍ തന്നെ എത്തുമെന്ന ഉറപ്പ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് നല്‍കി.

'സിനിമ വ്യവസായം നിലനില്‍ക്കണമെങ്കില്‍ തീയറ്ററുകള്‍ അനിവാര്യമാണ്. അതുകൊണ്ടാണ് സീഫൈവും നെറ്റ്ഫ്‌ലിക്സും സമീപിച്ചിട്ടും സിനിമ തീയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുവാന്‍ ആണ് തീരുമാനം'-ജോബി ജോര്‍ജ് പറഞ്ഞു.

തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം നടന്റെ ജന്മദിനത്തില്‍ ടീം ടീസര്‍ പുറത്തിറക്കിയിരുന്നു. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടീസര്‍ വാഗ്ദാനം ചെയ്യുന്നു.നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കാവലിലൂടെ സുരേഷ് ഗോപി ഗംഭീര തിരിച്ചുവരവ് നടത്തുമെന്നും അദ്ദേഹത്തിന്റെ പഴയ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും ഈ ചിത്രത്തിലും ഉണ്ടെന്നും സംവിധായകന്‍ അടുത്തിടെ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :