ഞെട്ടിക്കാന്‍ സുരേഷ് ഗോപി, പാപ്പന്‍ പുതിയ വിശേഷങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 ജൂണ്‍ 2021 (08:55 IST)

സംവിധായകന്‍ ജോഷിക്കൊപ്പം സുരേഷ് ഗോപി ഒന്നിക്കുന്ന പാപ്പനില്‍ പ്രതീക്ഷകള്‍ വലുതാണ്. വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.ഗോകുല്‍ സുരേഷ്, കനിഹ, സണ്ണി വെയ്ന്‍, നൈല ഉഷ, നീത പിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അതേസമയം സുരേഷ് ഗോപി ഒന്നിലധികം ലുക്കില്‍ സിനിമയില്‍ പ്രത്യക്ഷപ്പെടും. അടുത്തിടെ പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ ഓരോന്നിലും വ്യത്യസ്ത രൂപങ്ങളിലാണ് നടനെ കാണാനായത്.നൈല ഉഷ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

ഷൂട്ടിംഗ് തുടങ്ങിയ സമയത്ത് മുടിയും താടിയും നരച്ച രൂപത്തിലായിരുന്നു നടനെ കാണാനായത്. ലോക്ക് ഡൗണ്‍ കാരണം ഷൂട്ടിംഗ് നിര്‍ത്തുമ്പോള്‍ സ്‌റ്റൈലിഷ് ലുക്കിലുള്ള നടന്റെ വീഡിയോ എല്ലാം പുറത്തുവന്നിരുന്നു.

എബ്രഹാം മാത്തന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി വേഷമിടും. അദ്ദേഹം മുമ്പ് ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഷേഡുകള്‍ ഉള്ള കഥാപാത്രമാണിതെന്ന് നൈല വെളിപ്പെടുത്തി.ഒന്നിലധികം ലുക്കുകളില്‍ നടന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :