കേരളമാകെ 'കാവല്‍' തരംഗം,നിറഞ്ഞു കവിയുന്ന തീയറ്ററുകള്‍ പറയുന്നത് ഇങ്ങനെ !

കെ ആര്‍ അനൂപ്| Last Modified ശനി, 27 നവം‌ബര്‍ 2021 (08:41 IST)

കാവല്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങള്‍ അവര്‍തന്നെ പങ്കുവെക്കുകയാണ്.

'കുടുംബ ഹൃദയങ്ങള്‍ നെഞ്ചോട് ചേര്‍ത്ത കാവല്‍...ഒരിക്കലെങ്കിലും ഉള്ളു തുറന്നു സ്‌നേഹിച്ചവര്‍ക്കും കയ്യടിച്ചവര്‍ക്കും കുടുംബത്തോടൊപ്പം ആഘോഷം ആക്കാന്‍ കാവലിലൂടെ സുരേഷ് ഗോപിക്ക് കഴിഞ്ഞു എന്നതാണ് ഇന്ന് നിറഞ്ഞു കവിയുന്ന തീയറ്ററുകള്‍ പറയുന്നത്...കേരളമാകെ കാവല്‍ തരംഗം...'-കാവല്‍ ടീം കുറിച്ചു.

കസബ സംവിധാനം ചെയ്ത നിതിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ ആക്ഷന്‍ വേഷത്തില്‍ കണ്ട ആരാധകരും ആവേശത്തിലാണ്. ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :