Sardar Official Trailer | കാര്‍ത്തിയുടെ ആക്ഷന്‍ എന്റര്‍ടെയ്നര്‍, 'സര്‍ദാര്‍' ട്രെയിലര്‍, ഒക്ടോബര്‍ 21 ന് റിലീസ്

കെ ആര്‍ അനൂപ്| Last Modified ശനി, 15 ഒക്‌ടോബര്‍ 2022 (12:42 IST)
കാര്‍ത്തിയുടെ 'സര്‍ദാര്‍' ഒക്ടോബര്‍ 21 ന് ദീപാവലി റിലീസായി പ്രദര്‍ശനത്തിനെത്തും. പി എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റാഷി ഖന്ന, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാര്‍ത്തി അച്ഛന്റെയും മകന്റെയും ഇരട്ട വേഷങ്ങള്‍ ചെയ്യുന്നതായി ട്രെയിലര്‍ സ്ഥിരീകരിക്കുന്നു.

രഹസ്യങ്ങളുള്ള ഒരു സുപ്രധാന ഫയല്‍ നഷ്ടമാക്കുകയും പ്രശസ്തി മോഹിയായ കാര്‍ത്തി അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വിജയ് പ്രകാശ് അത് തിരിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളും ആണ് സിനിമ പറയുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :