കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടന്‍ കാര്‍ത്തി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 11 ജൂണ്‍ 2021 (13:55 IST)

രാജ്യം കോവിഡിനെതിരെ പോരാടുകയാണ്.കൊറോണക്കെതിരെയുള്ള സുരക്ഷാകവചം എന്ന നിലയില്‍ എല്ലാവരും വാക്‌സിന്‍ എടുക്കുവാനുള്ള പ്രചോദനം നല്‍കിക്കൊണ്ട് സ്വയം വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സിനിമ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇതിനകം നിരവധി സിനിമ താരങ്ങള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നടന്‍ കാര്‍ത്തിയും വാക്‌സിന്‍ എടുത്തു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ നടന്‍ കൈമാറി.

സുല്‍ത്താന്‍ എന്ന ചിത്രമാണ് നടന്റെതായി ഒടുവില്‍ പുറത്തുവന്നത്.
സംവിധായകന്‍ പി.എസ്. മിത്രന്‍ ചെയ്യുന്ന സര്‍ദാര്‍ ഒരുങ്ങുകയാണ്. കാര്‍ത്തിക്കൊപ്പം രജീഷ വിജയനും രാഷി ഖന്നയുമാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലും ശ്രദ്ധേയമായ വേഷത്തില്‍ കാര്‍ത്തി എത്തുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :