അഭിറാം മനോഹർ|
Last Modified വെള്ളി, 18 നവംബര്‍ 2022 (15:21 IST)
ഇന്ത്യൻ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച ഋഷഭ് ഷെട്ടി ചിത്രമാണ് കാന്താര. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം തെന്നിന്ത്യയും കടന്ന് ബോളിവുഡിലും വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോളിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഈ മാസം നവംബർ 24ന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക. തിയേറ്റർ റിലീസായി ഏകദേശം 2 മാസങ്ങൾക്ക് ശേഷമാണ് ചിത്രത്തിൻ്റെ ഒടിടി റിലീസ്.
കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമിച്ച ചിത്രം സെപ്റ്റംബർ 30നായിരുന്നു റിലീസ് ചെയ്തത്. ആദ്യം കന്നഡയിൽ മാത്രമായിരുന്നു ചിത്രം റിലീസ് ചെയ്തത്. സാൻഡൽ വുഡിൽ ചിത്രം വൻ ഹിറ്റായതോടെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തു. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്
സിനിമ റിലീസിനെത്തിച്ചത്.