കെ ആര്‍ അനൂപ്|
Last Modified വെള്ളി, 23 ഡിസംബര്‍ 2022 (13:00 IST)
കാന്താര 2 എപ്പോള്‍ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.റിഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രം 400 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.
സിനിമയുടെ രണ്ടാം ഭാഗം ഉടന്‍തുടങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിന്റെ പ്രീക്വലോ സീക്വലോ ചെയ്യാന്‍ ആലോചനയുണ്ടെന്ന് ഹൊംബാലെ ഫിലിംസിന്റെ സഹസ്ഥാപകന്‍ വിജയ് കിരങന്ദൂര്‍.ഇക്കാര്യം റിഷഭ് ഷെട്ടിയുമായി ആലോചിക്കും. കാന്താരയുടെ രണ്ടാം ഭാഗം ആലോചനയില്‍ ഉണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതിന്റെ ടൈംലൈന്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.16 കോടി ബജറ്റിലാണ് കാന്താര നിര്‍മ്മിച്ചത്.