അഭിറാം മനോഹർ|
Last Modified ശനി, 18 ജൂലൈ 2020 (13:57 IST)
ബോളിവുഡ് യുവനടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ മരണത്തിൽ താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ പദ്‌മശ്രീ തിരികെ നൽകാൻ തയ്യാറാണെന് നടി
കങ്കണ റണാവത്. നേരത്തെ സുശാന്തിന്റെ മരണത്തിന് ശേഷം കങ്കണ പങ്കുവെച്ച വീഡിയോയിൽ പല പ്രമുഖർക്കെതിരെയും ആരോപണമുന്നയിച്ചിരുന്നു.
സ്വജനപക്ഷപാതത്തിന്റെ വക്താക്കൾ ബോളിവുഡിൽ ഉണ്ടെന്നും സുശാന്ത് ഏറെ മാനസിക പ്രയാസം സിനിമയിൽ നിന്നും നേരിട്ടിരുന്നെന്നും കങ്കണ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് കങ്കണയെ വിളിപ്പിച്ചിരുന്നു. എന്നാൽ കങ്കണ മണാലിയിൽ ആയതിനാൽ ചോദ്യം ചെയ്യാൻ സാധിച്ചില്ല.
മണാലിയിൽ ആയതിനാൽ മൊഴിയെടുക്കാൻ ആരെയെങ്കിലും അയയ്ക്കാമോയെന്ന് താൻ തിരക്കിയിരുന്നു.എന്നാൽ അതിന് ശേഷം അറിയിപ്പുകൾ ഒന്നും ലഭിച്ചില്ല.വിവാദ പ്രസ്താവനകൾ നടത്തി റെക്കോർഡുകൾ സൃഷ്ടിക്കാൻ താൽപര്യമുള്ള വ്യക്തിയല്ല ഞാൻ,പറയാനുള്ള കാര്യങ്ങൾ പൊതുവേദിയിലാണ് പറഞ്ഞത്.പറയുന്ന കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ എനിക്ക് ലഭിച്ച പദ്മശ്രീ ഞാൻ തിരികെ നൽകും.റിപബ്ലിക് ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ കങ്കണ വ്യക്തമാക്കി.