അനുബന്ധ വാര്‍ത്തകള്‍
- നൃത്ത ചുവടുകളുമായി മീനാക്ഷി, മഞ്ജുവിനെ പോലെ ഉണ്ടെന്ന് ആരാധകര്‍
- 'ലാലേട്ടാ'; പിറന്നാള്‍ ആശംസകളുമായി മഞ്ജുവാര്യര്‍
- സിനിമ മനസ്സിലായോ? ഓര്‍മകള്‍ പങ്കുവെച്ച് ലാല്‍ ജോസ്
- ഇതാദ്യമായി ശിവകാര്ത്തികേയന് ചിത്രത്തിന് യു /എ സര്‍ട്ടിഫിക്കറ്റ്, 'ഡോക്ടര്‍' പുതിയ വിവരങ്ങള്‍ ഇതാ !
- മഞ്ജുവാര്യര്‍ ഒരു പ്രചോദനമായി തോന്നിയിട്ടുണ്ടോ? ലേഡി സൂപ്പര്‍സ്റ്റാറിന് പറയാനുള്ളത് ഇതാണ് !
മഞ്ജു വാര്യരിനൊപ്പം ദിലീപ് അഭിനയിക്കുമോ ? നടന്റെ ആ മറുപടി വീണ്ടും ചര്‍ച്ചയാകുന്നു
മലയാളികളുടെ ഇഷ്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം സമീപ ഭാവിയില്‍ ഉണ്ടാകുമോ എന്നറിയില്ലെങ്കിലും അങ്ങനെ ഒന്നായി കാത്തിരിക്കുകയാണ് സിനിമാലോകം. മഞ്ജുവിനൊപ്പം ഇനി ദിലീപ് അഭിനയിക്കുമോ എന്ന ചോദ്യത്തിന് കുറച്ചുകാലം മുമ്പ് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ചര്‍ച്ചയാകുന്നത്.
നാളെ മഞ്ജു നായികയായി എത്തുന്ന സിനിമ വന്നാല്‍ ദിലീപ് നായകനായി അഭിനയിക്കുമോ എന്നായിരുന്നു അഭിമുഖത്തില്‍ അവതാരകന്‍ ദിലീപിനോട് ചോദിച്ചത്.'ആ സിനിമയിലെ ആ കഥാപാത്രത്തിന് മഞ്ജു അല്ലാതെ മറ്റാരും ഇല്ലയെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ മഞ്ജുവിനോടൊപ്പം അഭിനയിക്കും. മഞ്ജുവും താനും തമ്മില്‍ ഒരു ശത്രുതയുമില്ല. അങ്ങനെയൊരു കഥാപാത്രം വരട്ടെ അപ്പോള്‍ നമുക്ക് ആലോചിക്കാം'-എന്നാണ് ദിലീപ് അന്ന് പറഞ്ഞത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ദിലീപിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
16 വര്‍ഷം നീണ്ട വിവാഹ ജീവിതത്തിനൊടുവില്‍ 2014 ലായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.മകള്‍ മീനാക്ഷി ദിലീപിനൊടൊപ്പമാണ്.2016 ല്‍ നടി കാവ്യ മാധവനെ ദിലീപ് വിവാഹം ചെയ്തു.