മകള്‍ക്കൊപ്പം സമയം ചെലവഴിക്കണം, സിനിമയില്‍ നിന്നും ഇടവേള എടുക്കുന്നുവെന്ന് രണ്‍ബീര്‍ കപൂര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 11 നവം‌ബര്‍ 2023 (09:21 IST)
മലയാളികളുടെയും പ്രിയപ്പെട്ട താര ജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇരുവര്‍ക്കും റാഹ എന്ന പെണ്‍കുഞ്ഞ് പിറന്നത് കഴിഞ്ഞ വര്‍ഷമാണ്. അടുത്തിടെ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ താരങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനായി സിമിയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താനെന്ന് പറഞ്ഞിരിക്കുകയാണ് രണ്‍ബീര്‍.

സും സെക്ഷന്‍ വഴി ആരാധകരോട് സംസാരിക്കുകയായിരുന്നു രണ്‍ബീര്‍. അനിമല്‍, ബ്രഹ്‌മാസ്ത്ര 2 തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മറ്റൊരു ചിത്രവും കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് നടന്‍ പറയുന്നത്.

'ഞാനൊരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. അഞ്ചാറുമാസം വീട്ടിലുണ്ടാകും. ഇത് എപ്പോഴും എന്റെ പ്ലാനിങ്ങില്‍ ഉണ്ടായിരുന്നു. കാരണം രാഹ ജനിച്ചപ്പോള്‍ ഞാന്‍ അനിമലിന്റെ ഷൂട്ടിങ്ങില്‍ ആയിരുന്നു. അവള്‍ക്ക് സമയം നല്‍കാന്‍ അന്ന് കഴിഞ്ഞില്ല. എനിക്ക് അന്ന് ലീവ് എടുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞില്ല. ഇപ്പോള്‍ അവള്‍ വളരെ എക്‌സ്പ്രസിവ് ആണ്. ആളുകളെ തിരിച്ചറിയുന്നു. പാ മാ എന്നൊക്കെ സംസാരിക്കാന്‍ ശ്രമിക്കുന്നു. ഇതൊരു മനോഹരമായ സമയമാണ്'- എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :