Kalamkaval Teaser: 'വില്ലന്‍ വരാര്‍'; കളങ്കാവല്‍ ടീസര്‍ ഉടന്‍

ഒക്ടോബറില്‍ ആയിരിക്കും കളങ്കാവല്‍ റിലീസ്

Kalamkaval Poster, Kalamkaval Release Mammootty Come Back, Kalamkaval Release Date, Kalamkaval Mammootty Psycho Role, Mammootty Smile in Kalamkaaval, Mammootty in Kalamkaaval, Mammootty Villain, Mammootty and Vinayakan, Kalamkaaval poster, Decoding K
Mammootty - Kalamkaval
Kochi| രേണുക വേണു| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2025 (08:02 IST)

Teaser: മമ്മൂട്ടി, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'കളങ്കാവല്‍' ടീസര്‍ ഉടന്‍. ടീസറിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. 53 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഏതാനും ദിവസങ്ങള്‍ക്കകം പുറത്തുവിടും.

ഒക്ടോബറില്‍ ആയിരിക്കും കളങ്കാവല്‍ റിലീസ്. ചെന്നൈയിലുള്ള മമ്മൂട്ടി ഉടന്‍ കേരളത്തിലെത്തും. അതിനുശേഷം റിലീസ് തിയതി പ്രഖ്യാപിക്കും. കളങ്കാവല്‍ പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കുമെന്നാണ് സൂചന.

ടീസറിനു യു സര്‍ട്ടിഫിക്കേഷനാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ സിനിമയ്ക്കു എ സര്‍ട്ടിഫിക്കേഷന്‍ ആയിരിക്കുമെന്ന് വിവരമുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ അടക്കം ചിത്രത്തിലുണ്ടെന്നാണ് സൂചന. അതിക്രൂരനായ സ്ത്രീപീഡകന്റെ വേഷത്തിലാണ് മമ്മൂട്ടി കളങ്കാവലില്‍ എത്തുക. വിനായകനാണ് നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :