aparna shaji|
Last Modified ചൊവ്വ, 12 ജൂലൈ 2016 (11:09 IST)
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കബാലി റിലീസ് ചെയ്യാൻ ഇനി പത്തുനാൾ മാത്രം. ജൂലൈ 22ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ കബാലി ഓടിതുടങ്ങും. കേരളത്തിൽ മാത്രമായി 250 തീയേറ്ററുകളിലാണ് കബാലി പ്രദർശനത്തിനെത്തുന്നത്. ദിവസേന ആറ് ഷോകളാണ് കബാലിക്കുള്ളത്.
8.5 കോടി രൂപ മുടക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരുമാണ് കബാലിയുടെ കേരളത്തിലെ വിതരണവകാശം നേടിയിരിക്കുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് രജനികാന്തിന്റെ നായിക. രജനികാന്തിന്റെ ഭാര്യ വേഷമാണ് രാധിക ആപ്‌തെ അവതരിപ്പിക്കുക.
ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബാലീശ്വരന്‍ എന്ന കബാലി അധോലോക നായകനാകുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം. തമിഴ്നാട് മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകരും കബാലിയ്ക്കായി കാത്തിരിക്കുകയാണ്.