അഭിറാം മനോഹർ|
Last Modified ബുധന്‍, 6 ജൂലൈ 2022 (22:21 IST)
കൊറിയൻ സംഗീത ബാൻഡായ ബ്ലാക്ക് പിങ്ക് തിരിച്ചെത്തുന്നു. അടുത്തമാസം തന്നെ സംഗീത ആൽബവുമായി ബാൻഡ് സജീവമാകുമെന്ന് ബാൻഡിൻ്റെ ഏജൻസിയായ വൈജി എൻ്റർടൈന്മെൻ്സ് അറിയിച്ചു.
റോസ്,ജീസു,ലിസ,ജെനി എന്നിവരടങ്ങുന്ന സംഘം തങ്ങളുടെ പുതിയ ആൽബത്തിൻ്റെ അവസാനഘട്ട റെക്കോർഡിങ്ങിലാണ്. 2016ൽ സ്ക്വയർ വൺ എന്ന ആൽബവുമായി അരങ്ങേറ്റം കുറിച്ച ബ്ലാക്ക് പിങ്ക് 2020ലാണ് തങ്ങളുടെ അവ്സാന ആൽബം ചെയ്തത്. അതിന് ശേഷം സംഗീതത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത ബാൻ്റ് തിരികെ വരുന്നതിൻ്റെ സന്തോഷത്തിലാണ് കെ പോപ്പ് പ്രേമികൾ.