ബോളിവുഡില്‍ തിരിച്ചെത്തി ജ്യോതിക,'ശ്രീ' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (14:59 IST)
ജ്യോതികയുടെ 50-ാമത്തെ ചിത്രമായിരുന്നു 'ഉടന്‍പിറപ്പേ'.'ശ്രീ' എന്ന ചിത്രത്തിലൂടെ നടി ഇപ്പോള്‍ ബോളിവുഡില്‍ തിരിച്ചെത്തുകയാണ്.

നടന്‍ രാജ്കുമാര്‍, സംവിധായകന്‍ തുഷാര്‍, നിര്‍മ്മാതാവ് നിധി എന്നിവര്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ട്
'ശ്രീ'ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചു.
വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് 'ശ്രീ'.

സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കാഴ്ചയില്ലാത്തവനായി ജനിച്ച് ലോകം അറിയപ്പെടുന്ന വ്യവസായി ആയി മാറിയ ചെറുപ്പക്കാരന്റെ കഠിനാധനത്തിന്റെ കഥ കൂടിയാണ് സിനിമ പറയുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :