ഫഹദിന്‍റെ 'ജോജി' തുടങ്ങുന്നു, ലൊക്കേഷൻ ഹണ്ടിൽ ദിലീഷ് പോത്തന്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 നവം‌ബര്‍ 2020 (20:01 IST)
ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി വരുന്നു. ലൊക്കേഷൻ ഹണ്ടിന്റെ ചിത്രം സംവിധായകൻ ദിലീഷ് പോത്തൻ പങ്കുവെച്ചു. ജോജി മൂവി റോളിങ് സൂൺ ഹാഷ് ടാഗിലാണ് അദ്ദേഹം ചിത്രം പങ്കു വച്ചത്. പുതിയ ഫോട്ടോ എടുത്തതാകട്ടെ നടി ഉണ്ണിമായയും.

ശ്യാം പുഷ്‌കരനാണ് തിരക്കഥ. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ് 'ജോജി'യുടെ തിരക്കഥ.

ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ 'വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ'യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :