ചിരിച്ചും ചിന്തിച്ചും രാത്രി പുലര്‍ന്നത് അറിഞ്ഞില്ല...ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പുത്തന്‍ പടം വരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 ജനുവരി 2023 (15:05 IST)
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയെ കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ കൈമാറി ജോബി ജോര്‍ജ്. വെയില്‍,കാവല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം പുതിയ സിനിമയെക്കുറിച്ച് നിര്‍മ്മാതാവ് തന്നെ പറഞ്ഞത് ഇങ്ങനെ.

'06-01-2023ഞാന്‍ ഒരു കഥ കേട്ടു... ചിരിച്ചും ചിന്തിച്ചും രാത്രി പുലര്‍ന്നത് അറിഞ്ഞില്ല..കൂടെയുള്ളവര്‍ക്കും ഇതേ അവസ്ഥ... കഥ പറയാന്‍ എഴുത്തുകാരന്‍ നായകനിലേയ്ക്കു തിങ്കളാഴ്ച്ച യാത്രതിരിക്കും... ബാക്കി കാര്യങ്ങള്‍ പുറകെ... ഒരു കാര്യം ഉറപ്പ് ഇത് നടന്നാല്‍ അതായിരിക്കും ഇനി സിനിമയുടെ അളവുകോല്‍... അത്ര ഉറപ്പുള്ളത് കൊണ്ടാണ് തീയതി വെച്ചൊരു പോസ്റ്റ്......'- ജോബി ജോര്‍ജ് കുറിച്ചു.

ഷൈലോക്ക്, ക്യാപ്റ്റന്‍, ആന്‍ മരിയ കലിപ്പിലാണ്, കസബ തുടങ്ങിയ ചിത്രങ്ങള്‍ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ പിറന്നതാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :