'കിരീടവും ചെങ്കോലും കാലം ചാര്‍ത്തിക്കൊടുത്തത് അതുകൊണ്ടൊക്കെയാവം'; മോഹന്‍ലാലിനെയും മഞ്ജുവിനെയും കുറിച്ച് സംവിധായകന്‍ ജിസ് ജോയ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (17:23 IST)
25 ഓളം പരസ്യ ചിത്രങ്ങള്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യാന്‍ സംവിധായകന്‍ ജിസ് ജോയിക്ക് ഭാഗ്യമുണ്ടായി. അടുത്തിടെ കൊച്ചിയിലെ പരസ്യ ഒരു ചിത്രീകരണത്തിനായി മഞ്ജുവാര്യരുടെയും മോഹന്‍ലാലിനെയും ഒന്നിച്ച് ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരാന്‍ സംവിധായകനായി.

'എന്ത് ചെയ്താലും അതില്‍ ഒരു അഴകുണ്ടാവും.. ആ ഗുരുത്വം രണ്ടു പേര്‍ക്കും ആദ്യചിത്രം മുതല്‍ ഉണ്ട്. എന്നാലും ഓരോ ഷോട്ട് കഴിയുമ്പോളും ആകാംക്ഷയോടുള്ള ഈ വിലയിരുത്തല്‍.. ചിലപ്പോഴൊക്കെ....ഒന്നുകൂടെ പോയിനോക്കിയാലോ എന്നുള്ള ചോദ്യം.. അറിയാവുന്ന ഒരു കല, അത് രാകി മിനുക്കുകയാണ് ഓരോ ദിവസവും. കിരീടവും ചെങ്കോലും കാലം ചാര്‍ത്തിക്കൊടുത്തത് അതുകൊണ്ടൊക്കെയാവം'- ജിസ് ജോയ് കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :