അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (15:18 IST)
ഫ്രഞ്ച് നവതരംഗ സിനിമകളുറ്റെ ആചാര്യന്മാരിലൊരാളായ ഗൊദാർദ്(91) അന്തരിച്ചു. 1950കളിലും 60കളിലും സിനിമയിൽ വിപ്ലവങ്ങൾ തീർത്ത സംവിധായകനാണ് ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ചലച്ചിത്ര സൈദ്ധാന്തികരിൽ പ്രമുഖനായ ഗൊദാർദ് പൊളിറ്റിക്കൽ സിനിമകളുടെ ശക്തനായ വക്താവായിരുന്നു.
പരീക്ഷണസ്വഭാവമുള്ളതായിരുന്നു ഗൊദാർദിൻ്റെ എല്ലാ ചിത്രങ്ങളും. ബ്രീത്ത്‌ലെസ് ആണ് അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം. അറുപതുകളുടെ മദ്യത്തോടെ ഇടതുപക്ഷ രാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്ക് ഗൊദാർദ് മാറി. അതുവരെ പിന്തുടർന്നുവന്ന ഹോളിവുഡ് സിനിമാ ആഖ്യാനങ്ങളിൽ നിന്നും വ്യത്യസ്തമായി കൊണ്ട് നവഭാവുകത്വം കൊണ്ടുവന്ന സിനിമയായിരുന്നു 1960ൽ ഗൊദാർദ് ഒരുക്കിയ ബ്രീത്ത്ലെസ് എന്ന ചിത്രം.
മാനുഷികവും ഇടതുപക്ഷ രാഷ്ട്രീയത്തിലും അധിഷ്ടിതമായ വലിയ തോതിൽ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രങ്ങളിലേക്ക് ഇടം മാറിയ ഗൊദാർദ് ചലച്ചിത്ര സൈദ്ധാന്തികൻ എന്ന രീതിയിൽ സ്വീകാര്യനായി.ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. 70കളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും തൻ്റെ രാഷ്ട്രീയം പറയുന്നതിനായി ഗൊദാർദ് മാധ്യമമാക്കി.