സിആര്‍ രവിചന്ദ്രന്‍|
Last Updated:
ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (14:48 IST)
ലൈംഗികാതിക്രമ കേസില്‍
ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് ജയസൂര്യ ഹാജരായത്. 2008ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജയസൂര്യ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തി എന്നായിരുന്നു നടിയുടെ പരാതി. സിനിമയുടെ ചിത്രീകരണം സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു നടന്നിരുന്നത്. ശുചിമുറിയില്‍ നിന്ന് വരുമ്പോള്‍ പിന്നില്‍ നിന്ന് കടന്നുപിടിച്ചുവെന്നായിരുന്നു പരാതിയില്‍ പറയുന്നത്. കൂടാതെ തന്നെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചുവെന്നും നടി പറയുന്നു.
പിന്നാലെ നടന്‍ ജയസൂര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കി. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ആവശ്യമില്ലെന്നും സ്റ്റേഷനില്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണിതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.