അഭിറാം മനോഹർ|
Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (12:26 IST)
തനിക്കെതിരെ വന്ന ലൈംഗികാരോപണങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്നുവെന്ന് നടന്‍ ജയസൂര്യ. ആരോപണം ഉന്നയിച്ച സ്ത്രീ പറയുന്നത് 2013ല്‍ ഒരു സിനിമാചിത്രീകരണത്തിനിടെ അവര്‍ക്ക് ദുരനുഭവം ഉണ്ടായി എന്നാണ്. യഥാര്‍ഥത്തില്‍ 2013ല്‍ അങ്ങനെയൊരു സിനിമാ ചിത്രീകരണം ഈ പറയുന്ന തൊടുപുഴയില്‍ ഉണ്ടായിട്ടില്ല. കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ചിത്രീകരണം.
എന്തിന് വേണ്ടിയാണ് ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണവുമായി വന്നിട്ടുള്ളതെന്ന് അറിയില്ല. ചാരിറ്റി ചെയ്യുന്നുവെന്ന് കരുതി സുഹൃത്തുക്കളാകണമെന്നില്ല. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് ഞാന്‍. ഇങ്ങനെയുള്ള വ്യാജ ആരോപണങ്ങള്‍ വരുമ്പോള്‍ യഥാര്‍ഥ ശബ്ദങ്ങളാണ് നിശബ്ദമാകുന്നത്. ജയസൂര്യ പറഞ്ഞു.