കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 12 ജൂലൈ 2022 (10:26 IST)
പത്തൊന്‍പതാം നുറ്റാണ്ട് മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവല്‍ സീസണില്‍ തന്നെ തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് സംവിധായകന്‍ വിനയന്‍.
വിനയന്റെ വാക്കുകള്‍
സ്ത്രീ സുരക്ഷക്കു വേണ്ടിയും, ശാക്തീകരണത്തിനായും ഏറെ ശബ്ദമുയരുന്ന ഈ കാലഘട്ടത്തില്‍ 'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന സിനിമയും അതിന്റെ പ്രമേയവും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു..
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന നവോത്ഥാന നായകന്‍ തന്റെ സഹജീവികള്‍ക്കായി നടത്തിയ പോരാട്ടത്തിന്റെ കഥ
ആക്ഷന്‍ പാക്ഡ് ആയ ഒരു മാസ്സ് എന്റര്‍ടെയിനറായി തന്നെയാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്.. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയപ്പോള്‍ ഏകകണ്ഠമായി അംഗീകരിച്ച പ്രേക്ഷകര്‍, സിനിമയേയും സ്വീകരിക്കും എന്നു ഞാന്‍ പ്രത്യാശിക്കുന്നു..
പ്രമേയം കൊണ്ടും ചിത്രത്തിന്റെ വലിപ്പം കൊണ്ടും ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി അവതരിപ്പിക്കാവുന്ന 'പത്തൊന്‍പതാം നുറ്റാണ്ട്' മലയാളം, തമിഴ്, തെലുങ്ക്,കന്നട, ഹിന്ദി എന്നീ ഭാഷകളിലായി കേരളത്തിലെ ഏറ്റവും അടുത്തു വരുന്ന ഫെസ്റ്റിവല്‍ സീസണില്‍ തന്നെ തീയറ്ററുകളില്‍ എത്തിക്കാന്‍ കഴിയുമെന്നു കരുതുന്നു.. മറ്റ് യാതൊരു അവകാശ വാദവുമില്ലങ്കിലും നിങ്ങളേവരുടെയും ആശിര്‍വാദങ്ങളുടെ അവകാശിയാകാന്‍ ആഗ്രഹിക്കുന്നു..????