കെ ആര് അനൂപ്|
Last Modified വ്യാഴം, 16 ഡിസംബര്‍ 2021 (10:10 IST)
ഒരു സംവിധായകന് തന്നെ ചെയ്ത മൂന്ന് ചിത്രങ്ങള്‍ ഒരേ ദിവസം തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ എത്തി. ജയരാജ് സംവിധാനം ചെയ്ത അവള്, നിറയെ തത്തകള്‍ ഉള്ള മരം, പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളാണ് കഴിഞ്ഞദിവസം സെന്‍സര്‍ ബോര്‍ഡ് സെന്‍സര്‍ ചെയ്തത്. ഒരു സംവിധായകന്റെ മൂന്ന് ചിത്രങ്ങളുടെ ദിവസം സെന്‍സര്‍ ചെയ്തത് പുതിയ കാര്യമാണ്.
ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അഞ്ച് ചിത്രങ്ങളാണ് ജയരാജ് സംവിധാനം ചെയ്തത്. ടി പത്മനാഭന്റെ കഥയായ പ്രകാശം പരത്തുന്ന പെണ്‍കുട്ടി, കഥയില്‍ സ്വര്‍ഗ്ഗം തുറക്കുന്ന സമയം എന്ന എംടിയുടെ കഥയും സിനിമയായി. നിറയെ തത്തകളുള്ള മരം, അവള് പ്രമദവനം എന്നിങ്ങനെയാണ് അഞ്ച് ചിത്രങ്ങള്‍.