'അണ്ണാത്തെ'സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകനാകാന്‍ സൂര്യ ?

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (17:04 IST)

തമിഴ് സിനിമയിലെ തിരക്കുള്ള നടനാണ് സൂര്യ. പാണ്ടിരാജിനൊപ്പം 'എതര്‍ക്കും തുനിന്തവന്‍' ചിത്രീകരണ തിരക്കിലാണ് താരം. ഷൂട്ടിംഗ് അവസാനഘട്ടത്തിലാണ്. ഇപ്പോഴിതാ സൂര്യയും അണ്ണാത്തെ സംവിധായകന്‍ ശിവയും ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.

പുതിയ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും കേള്‍ക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.
അതേസമയം, ഒരു സ്വകാര്യ ഫിലിം സിറ്റിയില്‍ ചിത്രത്തിന്റെ സെറ്റ് ഒരുക്കുകയാണ് നിര്‍മ്മാതാക്കള്‍.

രജനികാന്ത് നായകനാകുന്ന 'അണ്ണാത്തെ'യുടെ ജോലികള്‍ അവസാനഘട്ടത്തിലാണ്.ദീപാവലിക്ക് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തും. അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. അടുത്തതായി ടീസര്‍ പുറത്തിറങ്ങും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :