1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Jai Bhim movie

ഹിന്ദി സംസാരിച്ചതിന് അടി, 'ജയ് ഭീം'ലെ ആ രംഗം ചര്‍ച്ചയാകുന്നു, പ്രകാശ് രാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

പ്രകാശ് രാജ്
നവംബര്‍ രണ്ടിന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് 'ജയ് ഭീം'. സിനിമയില്‍ പ്രകാശ് രാജ് ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ നടന് അവതരിപ്പിച്ച ?ഒരു രം?ഗത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ക്കു ഉയരുകയാണ്.  
 
സിനിമയില്‍ പ്രകാശ് രാജിന്റെ കഥാപാത്രം  ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗമുണ്ട്. ഹിന്ദി സംസാരിക്കുന്ന ആളോട് തമിഴില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയാണ് പ്രകാശ് രാജിന്റെ കഥാപാത്രം.ഈ രം?ഗത്തിലൂടെ ഹിന്ദി വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് നടന്‍ ശ്രമിക്കുന്നത് എന്നാണ് ആരോപണം.
 
 സിനിമയുടെ തമിഴ്, തെലുങ്ക് പതിപ്പുകളില്‍ ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുകയും തമിഴ്, തെലുങ്ക് ഭാഷകളില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. അതേസമയം ഹിന്ദി പതിപ്പില്‍ സത്യം പറയൂ എന്ന് മാത്രമേ പറയുന്നുള്ളൂ.
അടുത്ത ലേഖനം
ഫാസിസ്റ്റ് നയങ്ങളില്‍ പെറുതിമുട്ടുന്ന ശരാശരി ഭാരതീയന്റെ പ്രതിനിധിയാണയാള്‍:ആലപ്പി അഷ്‌റഫ്