ഐറ്റം ഡാന്‍സില്‍ പരിണീതി ചോപ്രയുടെ അരങ്ങേറ്റം; ഡിഷ്യൂമിലെ ഗ്ലാമര്‍ ഗാനം പുറത്ത്
പരിണീതി ചോപ്രയും വരുണ്‍ ധവാനും ഒന്നിച്ചെത്തുന്ന ബോളിവുഡ് ചിത്രം ഡിഷ്യൂമിലെ ഐറ്റം സോങ്ങ് ജാനേമന്‍ ആയുടെ വീഡിയോ പുറത്തിറങ്ങി.
സജിത്ത്|
Last Modified ചൊവ്വ, 12 ജൂലൈ 2016 (16:35 IST)
പരിണീതി ചോപ്രയും വരുണ്‍ ധവാനും ഒന്നിച്ചെത്തുന്ന ബോളിവുഡ് ചിത്രം ഡിഷ്യൂമിലെ ഐറ്റം സോങ്ങ് ജാനേമന്‍ ആയുടെ വീഡിയോ പുറത്തിറങ്ങി. ബോളിവുഡില്‍ പരിണീതി ചോപ്രയുടെ ആദ്യ ഐറ്റം ഡാന്‍സാണ് ജാനേമന്‍ ആ. ഈ മാസം തന്നെ ഡിഷ്യൂം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ ചിത്രം ഇന്ത്യക്ക് പുറത്തു നടക്കുന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. രോഹിത് ധവാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാമും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച യുവക്രിക്കറ്റ് താരത്തെ തട്ടിക്കൊണ്ടു പോകുന്നതും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നദിയാത് വാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സജിദ് നദിയാദ് വാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.