ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ ബൌളിങ് കോച്ചായേക്കും

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍ ബൌളിങ് കോച്ചായേക്കും

ന്യൂഡല്‍ഹി| JOYS JOY| Last Updated: ചൊവ്വ, 12 ജൂലൈ 2016 (10:24 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പേസ് ബൌളര്‍ സഹീര്‍ ഖാനെ ടീമിന്റെ ബൌളിങ് കോച്ചായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലകനായി നിയമിതനായ അനില്‍ കുംബ്ലെയുടെ നിലപാടാകും ഇക്കാര്യത്തില്‍ നിര്‍ണായകമാകുക.

ബൌളിങ് മേഖലയില്‍ സഹീറിനുള്ള അനുഭവസമ്പത്ത് ടീമിന് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബി സി സി ഐയും. ഇന്ത്യക്ക് വേണ്ടി 92 ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള സഹീര്‍ 311 വിക്കറ്റ് നേടിയിട്ടുണ്ട്. പേസ് ബൌളിങ് കോച്ച് ടീമിന് ആവശ്യമാണ് എന്ന് കുംബ്ലെ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :