സാമന്തയ്ക്ക് ബോളിവുഡ് സിനിമകള്‍ നഷ്ടമായിട്ടില്ല, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഡിസം‌ബര്‍ 2022 (10:11 IST)
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സാമന്തയ്ക്ക് ബോളിവുഡ് സിനിമകള്‍ നഷ്ടമായിരിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍.

ജനുവരി മുതല്‍ ഹിന്ദി സിനിമകള്‍ക്ക് സാമന്ത ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് ആറുമാസത്തോളം നീളാനാണ് സാധ്യതയെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.സാമന്തയെ ഒഴിവാക്കി എന്ന വാര്‍ത്തകള്‍ ഇവര്‍ നിഷേധിക്കുകയും ഏപ്രില്‍ മെയ് മാസത്തോടെ നടി ചിത്രീകരണത്തില്‍ പങ്കെടുക്കുകയുള്ളൂ എന്നുമാണ് ലഭിക്കുന്ന വിവരം.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :